Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Snake Bite

ഷൂ ​ഇ​ടു​ന്ന​തി​നി​ടെ പാമ്പു​ക​ടി​യേ​റ്റു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് എ​രി​ഞ്ഞി​പ്പാ​ല​ത്ത് ഷൂ ​ഇ​ടു​ന്ന​തി​നി​ടെ യു​വ​തി​ക്ക് പാ​മ്പുക​ടി​യേ​റ്റു. എ​ര​ഞ്ഞി​പ്പാ​ലം സ്വ​ദേ​ശി അ​ന​ഘ​യ്ക്കാ​ണ് (24) പാ​മ്പു​ക​ടി​യേ​റ്റ​ത്. അ​ന​ഘ​യെ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി.

ശ​നി​യാ​ഴ്ച രാ​വി​ലെ ജോ​ലി​ക്ക് പോ​കാ​നാ​യി ഇ​റ​ങ്ങി​യ​തി​നി​ടെ ആ​ണ് സം​ഭ​വം. ഷൂ ​ഇ​ട്ട​തി​ന് പി​ന്നാ​ലെ അതി​നു​ള്ളി​ൽ പാ​മ്പു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ യു​വ​തി, ഉ​ട​ൻ​ത​ന്നെ ഊ​രി മാ​റ്റു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴേ​ക്കും യു​വ​തി​ക്ക് പാ​മ്പുക​ടി​യേ​റ്റു. അ​ന​ഘ​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് എ​ത്തി​ച്ചു.

Kerala

പാ​മ്പു​ക​ടി​യേ​റ്റ് പ​ശു ച​ത്തു

കേ​​​​ള​​​​കം: ചെ​​​​ട്ടി​​​​യാം​​​​പ​​​​റ​​​​മ്പി​​​​ൽ പാ​​​​മ്പു​​​​ക​​​​ടി​​​​യേ​​​​റ്റ് പ​​​​ശു ച​​​​ത്തു. മ​​​​ണ്ണാ​​​​ല​​​​യി​​​​ൽ സാ​​​​ലി​​​​യു​​​​ടെ പ​​​​ശു​​​​വി​​​​നെ​​​​യാ​​​​ണ് വെ​​​​ള്ളി​​​​യാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ തൊ​​​​ഴു​​​​ത്തി​​​​ൽ ച​​​​ത്ത​​​​നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. തു​​​​ട​​​​ർ​​​​ന്ന് ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലാ​​​​ണ് കാ​​​​ലി​​​​ൽ പാ​​​​മ്പു​​​​ക​​​​ടി​​​​യേ​​​​റ്റ​​​​താ​​​​യി ക​​​​ണ്ട​​​​ത്. അ​​​​ണ​​​​ലി വ​​​​ർ​​​​ഗ​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട പാ​​​​മ്പാ​​​​ണ് ക​​​​ടി​​​​ച്ച​​​​തെ​​​​ന്ന് പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ടം ചെ​​​​യ്ത ഡോക്ടർ പ​​​​റ​​​​ഞ്ഞു.

Kerala

പാ​മ്പ് ക​ടി​യേ​റ്റ് ചി​കി​ത്സി​ൽ ക​ഴി​ഞ്ഞ കാ​ഴ്ച പ​രി​മി​തി​യു​ള്ള​യാ​ൾ മ​രി​ച്ചു

കൊ​ല്ലം: പാ​മ്പ് ക​ടി​യേ​റ്റ് ചി​കി​ത്സി​ൽ ക​ഴി​ഞ്ഞ കാ​ഴ്ച പ​രി​മി​തിയു​ള്ള​യാ​ൾ മ​രി​ച്ചു. മ​ൺ​റോ തു​രു​ത്ത് സ്വ​ദേ​ശി രാ​ജേ​ന്ദ്ര​ൻ(64)​ണ് മ​രി​ച്ച​ത്.

അ​രി​നെ​ല്ലൂ​രി​ലെ മ​ക​ളു​ടെ വീ​ട്ടി​ൽ വ​ച്ച് രാ​ജേ​ന്ദ്ര​നെ അ​ണ​ലി പാ​മ്പ് ആ​ണ് ക​ടി​ച്ച​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ന് ശേ​ഷം മു​റി​യി​ൽ ക​യ​റി​യ രാ​ജേ​ന്ദ്ര​ൻ നി​ല​ത്ത് കി​ട​ന്ന വ​സ്ത്രം എ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് പാ​മ്പി​ന്‍റെ ക​ടി​യേ​റ്റ​ത്.

ആ​ദ്യം കൊ​ല്ല​ത്തെ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും കൊ​ണ്ടു​പോ​യെ​ങ്കി​ലും ചി​കി​ത്സ​യ്ക്കി​ടെ ഇ​ന്ന് പു​ല​ർ​ച്ച​യോ​ടെ മ​ര​ണം​സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

Kerala

പാ​മ്പു ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന നാ​ല​ര വ​യ​സു​കാ​രി മ​രി​ച്ചു

കാ​സ​ർ​ഗോ​ഡ്: പാ​മ്പു​ക​ടി​യേ​റ്റ് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നാ​ല​ര വ​യ​സു​കാ​രി മ​രി​ച്ചു. എ​ളേ​രി​ത്ത​ട്ടി​ലെ ശ​ര​ത് - അ​ജി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഋ​തു ച​ന്ദ്ര​യാ​ണ് മ​രി​ച്ച​ത്.

വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച്ച​യാ​ണ് കു​ട്ടി​ക്ക്‌ പാ​മ്പ് ക​ടി​യേ​റ്റ​ത്. മൂ​ർ​ഖ​നാ​ണ് കു​ട്ടി​യെ ക​ടി​ച്ച​തെ​ന്ന് പി​ന്നീ​ട് ക​ണ്ടെ​ത്തി​യി​രു​ന്നു. അ​വ​ശ​നി​ല​യി​ലാ​യ കു​ട്ടി പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തു​മ്പോ​ഴേ​ക്കും ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു.

അ​പ്പോ​ഴേ​ക്കും ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​രു​ന്നു​വെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. വെ​ന്‍റി​ലേ​റ്റ​റി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് പു​ല​ർ​ച്ചെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

District News

പാ​മ്പു​ക​ടി പ്ര​തി​രോ​ധം; ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു

മു​ക്കം: പാ​മ്പ് ക​ടി​യേ​റ്റു​ള്ള അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ക്ക​ത്ത് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.

മു​ക്കം ന​ഗ​ര​സ​ഭ​യും സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി ഡി​പ്പാ​ര്‍​ടു​മെ​ന്‍റു​മാ​യി ചേ​ര്‍​ന്നു​കൊ​ണ്ടാ​ണ് പാ​മ്പു​ക​ടി പ്ര​തി​രോ​ധ​വും പ്രാ​ഥ​മി​ക ചി​കി​ത്സ​യും എ​ന്ന വി​ഷ​യ​ത്തി​ല്‍ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ച​ത്. മു​ക്കം സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ക്ലാ​സി​ല്‍ തൊ​ഴി​ലു​റ​പ്പ് ജീ​വ​ന​ക്കാ​ര്‍, അ​ങ്ക​ണ​വാ​ടി, ആ​ശ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ടെ നി​ര​വ​ധി പേ​ര്‍ പ​ങ്കെ​ടു​ത്തു.

ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ അ​ഡ്വ. കെ.​പി ചാ​ന്ദ്നി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ചെ​യ​ർ‍​പേ​ഴ്സ​ണ്‍ സി.​എ. പ്ര​ദീ​പ് കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. റെ​യ്ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ദി​വ്യ കേ​ശ​വ​ന്‍, സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ എ​ൻ. ബി​ജീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ​സ​ര്‍​പ്പ ലൈ​സ​ന്‍​സ്ഡ് റ​സ്ക്യു​വ​ര്‍ അ​രു​ണ്‍ പ്ര​കാ​ശ് ലാ​ല്‍ ക്ലാ​സെ​ടു​ത്തു. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ റാ​ഷി​ദ് കു​ന്ന​ത്ത്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കെ.​പി. ബി​ന്ദു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

ആ​ന്‍റി വെ​നം ല​ഭ്യ​മാ​ക്കും, പാ​മ്പ് ക​ടി​യേ​റ്റു​ള്ള മ​ര​ണ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​ന് പ്ര​ത്യേ​ക ക​ര്‍​മ പ​ദ്ധ​തി ത​യാ​റാ​ക്കി ആ​രോ​ഗ്യ വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: പാ​മ്പ് ക​ടി​യേ​റ്റു​ള്ള മ​ര​ണ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​ന് ആ​രോ​ഗ്യ വ​കു​പ്പ് പ്ര​ത്യേ​ക ക​ര്‍​മ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. പാ​മ്പു​ക​ടി​യേ​ൽ​ക്കു​ന്ന കേ​സു​ക​ള്‍ കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​യി നി​രീ​ക്ഷി​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ ശ​ക്തി​പ്പെ​ടു​ത്തും.

പാ​മ്പു​ക​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭ്യ​മാ​യ ഡേ​റ്റ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ശു​പ​ത്രി​ക​ളു​ടെ ഹോ​ട്ട്സ്പോ​ട്ട് മാ​പ്പിം​ഗ് ന​ട​ത്തും. പാ​മ്പ് ക​ടി​യേ​റ്റ് കൂ​ടു​ത​ല്‍ ആ​ളു​ക​ളെ​ത്തു​ന്ന ആ​ശു​പ​ത്രി​ക​ളെ റെ​ഡ് ഫ്‌​ളാ​ഗ്ഡ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​നാ​യി ക​ണ​ക്കാ​ക്കി കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കും.

151 സ​ര്‍​ക്കാ​ര്‍, 150 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ആ​ന്‍റി സ്‌​നേ​ക്ക് വെ​നം ല​ഭ്യ​മാ​കും. സാ​മൂ​ഹി​കാ​ധി​ഷ്ഠി​ത നി​രീ​ക്ഷ​ണ​ത്തോ​ടെ പാ​മ്പു​ക​ടി​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യും. ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ല താ​മ​സം പ്ര​ത്യേ​ക​മാ​യി നി​രീ​ക്ഷി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Kerala

കാ​യം​കു​ള​ത്ത് പാ​മ്പ് ക​ടി​യേ​റ്റ വീ​ട്ട​മ്മ​യു​ടെ മ​ര​ണം: താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കെ​തി​രെ കു​ടും​ബം, മു​ഖ്യ​മ​ന്ത്രി​ക്കും ആ​രോ​ഗ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കും

ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് പാ​മ്പ് ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 42-കാ​രി സെ​ലീ​ന മ​രി​ച്ച സം​ഭ​വ​ത്തി​ൽ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി കു​ടും​ബം രം​ഗ​ത്തെ​ത്തി. സെ​ലീ​ന​യ്ക്ക് കൃ​ത്യ​സ​മ​യ​ത്ത് ആ​ന്‍റി വെ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ത്യാ​വ​ശ്യ ചി​കി​ത്സ​ക​ൾ ന​ൽ​കു​ന്ന​തി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വീ​ഴ്ച വ​രു​ത്തി​യെ​ന്ന് പി​താ​വ് സ​മീ​ർ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ നീ​തി തേ​ടി മു​ഖ്യ​മ​ന്ത്രി​ക്കും ആ​രോ​ഗ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കാ​നൊ​രു​ങ്ങു​ക​യാ​ണ് കു​ടും​ബം.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സെ​ലീ​ന​യ്ക്ക് പാ​മ്പ് ക​ടി​യേ​റ്റ​ത്. ഉ​ട​ൻ ത​ന്നെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​തി​യാ​യ പ​രി​ഗ​ണ​ന​യോ ചി​കി​ത്സ​യോ ല​ഭി​ച്ചി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. പാ​മ്പ് ക​ടി​യേ​റ്റാ​ൽ ന​ൽ​കേ​ണ്ട പ്രാ​ഥ​മി​ക ഔ​ഷ​ധ​മാ​യ ആ​ന്‍റി വെ​നം ന​ൽ​കു​ന്ന​തി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ കാ​ല​താ​മ​സം വ​രു​ത്തി​യെ​ന്നാ​ണ് പ്ര​ധാ​ന ആ​രോ​പ​ണം.

എ​ന്നാ​ൽ സെ​ലീ​ന​യെ എ​ത്തി​ച്ച​പ്പോ​ൾ പാ​മ്പ് ക​ടി​യേ​റ്റ​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടി​രു​ന്നി​ല്ലെ​ന്നും ചി​കി​ത്സ​യി​ൽ വീ​ഴ്ച വ​രു​ത്തി​യി​ട്ടി​ല്ലെ​ന്നു​മാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വാ​ദം. ഈ ​വാ​ദ​ത്തെ കു​ടും​ബം പൂ​ർ​ണ​മാ​യും ത​ള്ളി​ക്ക​ള​ഞ്ഞു.

 

Kerala

ചെ​ടി​ച്ച​ട്ടി​യി​ല്‍ പ​ത്തി വി​ട​ര്‍​ത്തി പാ​മ്പ്; കാ​ല​ടി​യി​ല്‍ പെ​ണ്‍​കു​ട്ടി ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

കൊ​ച്ചി: കാ​ല​ടി കാ​ഞ്ഞൂ​രി​ല്‍ പെ​ണ്‍​കു​ട്ടി പാ​മ്പ് ക​ടി​യേ​ല്‍​ക്കാ​തെ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ടു. രാ​വി​ലെ ചെ​ടി ന​ന​ക്കു​മ്പോ​ള്‍ ചെ​ടി​ച്ച​ട്ടി​യി​ല്‍ നി​ന്നും പാ​മ്പ് പു​റ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു.

കാ​ഞ്ഞൂ​ര്‍ സ്വ​ദേ​ശി​യാ​യ ഡേ​വി​സ് എ​ന്ന​യാ​ളു​ടെ വീ​ട്ടി​ലാ​ണ് സം​ഭ​വം. ഡേ​വി​സി​ന്‍റെ 11 വ​യ​സാ​യ മ​ക​ള്‍ വെ​ള്ളം ന​ന​യ്ക്കു​ന്ന​തി​നി​ടെ​യാ​ണ് ചെ​ടി​ച്ച​ട്ടി​യി​ല്‍ പാ​മ്പി​നെ ക​ണ്ട​ത്.

വീ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള കാ​ര്‍​പോ​ര്‍​ച്ചി​ന് സൈ​ഡി​ലു​ള്ള ചെ​ടി​ച്ച​ട്ടി​യി​ല്‍ നി​ന്നാ​ണ് പാ​മ്പ് ഇ​ഴ​ഞ്ഞു പോ​യ​ത്. പാ​മ്പി​നെ ക​ണ്ട​യു​ട​ന്‍ പെ​ണ്‍​കു​ട്ടി മ​റ്റൊ​രു ഭാ​ഗ​ത്തേ​ക്ക് നീ​ങ്ങി​യ​തി​നാ​ല്‍ ക​ടി​യേ​ല്‍​ക്കാ​തെ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പാ​മ്പ് ഇ​ഴ​ഞ്ഞു പോ​യ​തി​നാ​ല്‍ ഏ​ത് പാ​മ്പാ​ണ് എ​ന്ന​ത് ക​ണ്ടെ​ത്താ​നാ​യി​ല്ല.

അ​തേ​സ​മ​യം, കോ​ഴി​ക്കോ​ട് ക​ല്ലാ​ച്ചി​യി​ലും വി​ദ്യാ​ര്‍​ഥി പാ​മ്പ് ക​ടി​യേ​ല്‍​ക്കാ​തെ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ട വീ​ഡി​യോ​യും പു​റ​ത്തു വ​ന്നി​രു​ന്നു. ഇ​തി​നി​ടെ സം​സ്ഥാ​ന​ത്ത് വീ​ണ്ടും പാ​മ്പ് ക​ടി​യേ​റ്റ് മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. ആ​ല​പ്പു​ഴ കു​ട്ട​നാ​ട്ടി​ലാ​ണ് ഇ​ന്ദി​ര (65) എ​ന്ന വീ​ട്ട​മ്മ പാ​മ്പ് ക​ടി​യേ​റ്റ് മ​രി​ച്ച​ത്.

Kerala

പാ​മ്പ് ക​ടി​യേ​ൽ​ക്കാ​തെ വി​ദ്യാ​ർ​ഥി ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

കോ​ഴി​ക്കോ​ട്: നാ​ദാ​പു​ര​ത്ത് പാ​മ്പു ക​ടി​യേ​ൽ​ക്കാ​തെ വി​ദ്യാ​ർ​ഥി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ക​ല്ലാ​ച്ചി സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​യു​ടെ നേ​ർ​ക്കാ​ണ് പാ​മ്പ് പാ​ഞ്ഞ​ടു​ത്ത​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് സം​ഭ​വം. വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന സ്‌​കൂ​ട്ട​റി​ൽ നി​ന്ന് മ​റ​ന്നു​വെ​ച്ച സാ​ധ​ന​ങ്ങ​ൾ എ​ടു​ക്കാ​നാ​യി എ​ത്തി​യ കു​ട്ടി​ക്ക് നേ​രെ പാ​മ്പ് പാ​ഞ്ഞ​ടു​ത്തു. ‌

ഞൊ​ടി​യി​ട​യി​ൽ ചാ​ടി മാ​റി​യ​തി​നാ​ൽ കു​ട്ടി പാ​മ്പ് ക​ടി​യേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

Kerala

പാ​മ്പു ക​ടി​യേ​റ്റ് വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം

ആ​ല​പ്പു​ഴ: പാ​മ്പു​ക​ടി​യേ​റ്റ് വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം. കു​ട്ട​നാ​ട് വൈ​ശ്യം​ഭാ​ഗം പു​തു​വ​ന വീ​ട്ടി​ൽ ര​ഘു​വി​ന്‍റെ ഭാ​ര്യ ഇ​ന്ദി​ര​യാ​ണ് (65) മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള ശു​ചി​മു​റി​ക്കു മു​ന്നി​ൽ വ​ച്ചാ​ണു വീ​ട്ട​മ്മ​യ്ക്ക് ക​ടി​യേ​റ്റ​ത്.

ഉ​ട​ൻ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ മ​രണം സംഭവിച്ചു. മൂ​ർ​ഖ​ൻ പാ​മ്പാ​ണ് ക​ടി​ച്ച​തെ​ന്നും വീ​ട്ട​മ്മ​യ്ക്ക് ആ​ന്‍റി​വെ​നം ന​ൽ​കി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ലെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Kerala

പാ​മ്പു ക​ടി: ജാ​ഗ്ര​ത​പാ​ലി​ക്ക​ണമെന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വന​ന്ത​പു​രം: ചൂ​ടു രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പാ​മ്പു​ക​ടി ഏ​ൽ​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ങ്ങ​ളി​ലാ​യി പാ​ന്പു​ക​ടി​യേ​റ്റു മൂ​ന്നു വി​ല​പ്പെ​ട്ട ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​തു ദുഃ​ഖ​ക​ര​മാ​ണ്. ഇ​തി​ൽ ര​ണ്ടു​പേ​ർ കു​ഞ്ഞു​ങ്ങ​ളാ​ണെ​ന്ന​ത് ദുഃ​ഖ​ത്തി​ന്‍റെ ആ​ഴം കൂ​ട്ടു​ന്നു​വെ​ന്നു മു​ഖ്യ​മ​ന്ത്രി ഫേസ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​ഞ്ഞു.

ക​ടു​ത്ത ചൂ​ടു സ​ഹി​ക്കാ​ൻ ക​ഴി​യാ​തെ പാ​ന്പു​ക​ളും പാ​ന്പി​ൻ കു​ഞ്ഞു​ങ്ങ​ളും മാ​ള​ങ്ങ​ൾ വി​ട്ടു പു​റ​ത്തി​റ​ങ്ങാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. വീ​ടു​ക​ൾ​ക്ക് സ​മീ​പ​മു​ള്ള മാ​ള​ങ്ങ​ൾ, വി​ള്ള​ലു​ക​ൾ, പൊ​ത്തു​ക​ൾ, കു​റ്റി​ക്കാ​ടു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ഇ​വ എ​ളു​പ്പ​ത്തി​ൽ ആ​ക​ർ​ഷി​ക്ക​പ്പെ​ടും. അ​വ​ധി​ക്കാ​ല​ത്ത കു​ട്ടി​ക​ൾ പ​റ​ന്പു​ക​ളി​ലും മൈ​താ​ന​ങ്ങ​ളി​ലും ക​ളി​ക്കു​ന്പോ​ൾ ശ്ര​ദ്ധി​ക്ക​ണം. ക​ളി​യി​ട​ങ്ങ​ളി​ലെ കു​റ്റി​ക്കാ​ടു​ക​ളും മ​റ്റും ഒ​ഴി​വാ​ക്ക​ണം. പ​രി​സ​ര ശു​ചീ​ക​ര​ണം ശ്ര​ദ്ധി​ക്ക​ണം.

പാ​ന്പു​ക​ളെ പി​ടി​കൂ​ടി സു​ര​ക്ഷി​ത​മാ​യി കാ​ട്ടി​ലേ​ക്ക് വി​ടു​ന്ന​തി​നാ​യി വ​നം വ​കു​പ്പ് പ​രി​ശീ​ലി​പ്പി​ച്ച 3600ഓ​ളം ’സ​ർ​പ്പ’ വോ​ള​ന്‍റീ​യ​ർ​മാ​ർ സം​സ്ഥാ​ന​ത്ത് 24 മ​ണി​ക്കൂ​റും സ​ജ്ജ​മാ​ണ്. ഈ ​സേ​വ​നം എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി വ​നം വ​കു​പ്പി​ന്‍റെ 'SARPA' മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Kerala

കാ​യം​കു​ള​ത്ത് വീ​ട്ട​മ്മ പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ച്ചു

 

ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് വീ​ട്ട​മ്മ​യ്ക്ക് പാ​മ്പു​ക​ടി​യേ​റ്റ് ദാ​രു​ണാ​ന്ത്യം. ചേ​രാ​വ​ള്ളി വ​ട​ക്കേ​തോ​പ്പി​ല്‍ സെ​ലീ​ന(42) ആ​ണ് മ​രി​ച്ച​ത്. രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബ​ന്ധു​വി​ന്‍റെ വി​വാ​ഹ സ​ത്കാ​ര​ത്തി​ന് പ​ങ്കെ​ടു​ക്കാ​ൻ പോ​യ​താ​യി​രു​ന്നു സെ​ലീ​ന.

ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ ഇ​രു​ച​ക്ര വാ​ഹ​നം പാ​ർ​ക്ക് ചെ​യ്തി​രു​ന്നു. വി​വാ​ഹ സ​ത്കാ​ര​ത്തി​ന് പി​ന്നാ​ലെ വാ​ഹ​ന​മെ​ടു​ക്കാ​ൻ പോ​കു​മ്പോ​ഴാ​യി​രു​ന്നു പാ​മ്പു​ക​ടി​യേ​റ്റ​ത്. ഉ​ട​ൻ​ത​ന്നെ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Kerala

വ​ർ​ക്ക​ല​യി​ൽ വീ​ട്ട​മ്മ​യ​ക്ക് പാ​മ്പു​ക​ടി​യേ​റ്റു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വ​ർ​ക്ക​ല​യി​ൽ വീ​ട്ട​മ്മ​യ​ക്ക് പാ​മ്പു​ക​ടി​യേ​റ്റു. വ​ര്‍​ക്ക​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന ഷം​ന​യ്ക്കാ​ണ് പാ​മ്പു​ക​ടി​യേ​റ്റ​ത്. വീ​ട്ടി​ലെ കി​ണ​റി​ന് സ​മീ​പ​ത്ത് വ​ച്ചാ​യി​രു​ന്നു പാ​മ്പു​ക​ടി​യേ​റ്റ​ത്.

കാ​ലി​ന്‍റെ ര​ണ്ട് സ്ഥ​ല​ത്താ​യി പാ​മ്പു​ക​ടി​ച്ച​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഷം​ന​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​തേ​സ​മ​യം പോ​ത്ത​ന്‍​കോ​ട് വി​ദ്യാ​ര്‍​ഥി​നി​യെ പാ​മ്പു​ക​ടി​ച്ചു.

വേ​ങ്ങോ​ട് സ്വ​ദേ​ശി​നി ദു​ര്‍​ഗ(18)​യെ ആ​ണ് പാ​മ്പു​ക​ടി​ച്ച​ത്. ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ല്‍ പോ​യി മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ദു​ര്‍​ഗ​യ്ക്ക് പാ​മ്പു​ക​ടി​യേ​റ്റ​ത്. പെ​ണ്‍​കു​ട്ടി നി​ല​വി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. 

Kerala

ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന​തി​നി​ടെ പാ​മ്പ് ക​ടി​യേ​റ്റു; എ​ട്ടു​വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം: ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന​തി​നി​ടെ പാ​മ്പു​ക​ടി​യേ​റ്റ് എ​ട്ടു​വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. ചി​റ​യി​ന്‍​കീ​ഴ് അ​ഴൂ​രി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ മൂ​ല​യി​ല്‍ വീ​ട്ടി​ല്‍ ദി​ലീ​പ്-​അ​നു ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ദി​ക്ഷ​ല്‍ ആ​ണ് മ​രി​ച്ച​ത്.

രാ​വി​ലെ നാ​ലി​നാ​ണ് കു​ട്ടി​ക്ക് പാ​മ്പ് ക​ടി​യേ​റ്റ​താ​യി കു​ടും​ബം അ​റി​ഞ്ഞ​ത്. ഉ​ട​ന്‍ ചി​റ​യി​ന്‍​കീ​ഴ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി. പി​ന്നാ​ലെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പി​ന്നീ​ട് മു​റി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കു​ഞ്ഞ് കി​ട​ന്ന മു​റി​യി​ല്‍ മൂ​ര്‍​ഖ​ന്‍ പാ​മ്പി​നെ ക​ണ്ടെ​ത്തി. ദി​ക്ഷ​ലി​ന്‍റെ മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Kerala

പാ​മ്പു​ക​ടി​യേ​റ്റ് വീട്ടമ്മ മ​രി​ച്ചു

വെ​​​ഞ്ഞാ​​​റ​​​മൂ​​​ട്: വീ​​​ടി​​​നു​​​സ​​​മീ​​​പം​​​വ​​​ച്ച് പാ​​​മ്പു​​​ക​​​ടി​​​യേ​​​റ്റ വീ​​ട്ട​​മ്മ മ​​​രി​​​ച്ചു. കാ​​​രേ​​​റ്റ് പേ​​​ടി​​​കു​​​ളം മേ​​​ല​​​തി​​​ൽ വീ​​​ട്ടി​​​ൽ സു​​​ധ​​​ർ​​​മ (75) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​യി​​രു​​ന്നു സം​​ഭ​​വം. വീ​​​ടി​​​നു സ​​​മീ​​​പ​​​ത്തെ കി​​​ണ​​​റി​​​ന​​​ടു​​​ത്ത് വ​​​ച്ച് സു​​​ധ​​​ർമ​​​യെ പാ​​​മ്പ് ക​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

കു​​​ഴ​​​ഞ്ഞ് വീ​​​ണ ഇ​​​വ​​​രെ ഉ​​​ട​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. പോ​​​സ്റ്റ്‌​​​മോ​​​ർ​​​ട്ട​​​ത്തി​​​നു​​​ശേ​​​ഷം ബ​​​ന്ധു​​​ക്ക​​​ൾ​​​ക്ക് വി​​​ട്ടു​​​ന​​​ൽ​​​കി​​​യ മൃ​​​ത​​​ദേ​​​ഹം വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ൽ സം​​​സ്ക​​​രി​​​ച്ചു. മ​​​ഞ്ചേ​​​ഷ് ഏ​​​ക മ​​​ക​​​നാ​​​ണ്.

വേ​​​ന​​​ൽ​​​ ക​​​ടു​​​ക്കു​​​ന്ന​​​തോ​​​ടെ പാ​​​മ്പു​​​ക​​​ൾ മാ​​​ള​​​ങ്ങ​​​ളി​​​ൽനി​​​ന്നും പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് വ​​​നം​​​വ​​​കു​​​പ്പും ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും നി​​​ർ​​​ദേ​​​ശി​​​ച്ചു.

Kerala

എ​ട്ടു​വ​യ​സു​കാ​ര​ൻ പാ​മ്പ് ക​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വം; വീ​ടി​ന് ചു​റ്റും തീ​യി​ട്ട് വ​നം​വ​കു​പ്പ്

തൃ​ശൂ​ർ: തൃ​ശൂ​ർ കോ​ടാ​ലി​യി​ൽ പാ​മ്പു​ക​ടി​യേ​റ്റ് എ​ട്ടു​വ​യ​സു​കാ​ര​ൻ മ​രി​ച്ച​തി​ന് പി​ന്നാ​ലെ വീ​ടി​ന് ചു​റ്റും തീ​യി​ട്ട് വ​നം വ​കു​പ്പ്. പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ച്ച ആ​ൽ​ജോ​യു​ടെ വീ​ട്ടി​ൽ ര​ണ്ടാ​മ​തും പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് വ​നം വ​കു​പ്പ് തീ​യി​ട്ട​ത്.

വീ​ട്ടി​ൽ കൂ​ടു​ത​ൽ പാ​മ്പി​ൻ കു​ഞ്ഞു​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് വ​നം​വ​കു​പ്പ് ന​ട​പ​ടി. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ആ​ൽ​ജോ മ​രി​ച്ച​ത്. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ കു​ട്ടി​യു​ടെ മ​ര​ണ​കാ​ര​ണം ശം​ഖു​വ​ര​യ​ന്‍റെ ക​ടി​യേ​റ്റ​താ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്നു.

ആ​ൽ​ജോ​യു​ടെ മൂ​ത്ത സ​ഹോ​ദ​ര​ൻ അ​നോ​ഷ് അ​ങ്ക​മാ​ലി അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. അ​നോ​ജ് നി​ല​വി​ൽ വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ്. നി​ർ​ദേ​ശ​ങ്ങ​ളോ​ട് അ​നോ​ഷ് പ്ര​തി​ക​രി​ക്കു​ന്നു​വെ​ന്നും വെ​ന്‍റി​ലേ​റ്റ​ർ സ​ഹാ​യം തു​ട​രു​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന സ​ഹോ​ദ​ര​ങ്ങ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ വീ​ട്ടി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ശം​ഖു​വ​ര​യ​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട പാ​മ്പി​നെ ഇ​വ​രു​ടെ കി​ട​പ്പു​മു​റി​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​ത്.

Kerala

പാ​മ്പു​ക​ടി​യേ​റ്റ് എ​ട്ടു​വ​യ​സു​കാ​ര​ന്‍റെ മ​ര​ണം; ആ​ൽ​ജോ​യു​ടെ വീ​ട്ടി​ല്‍ വീ​ണ്ടും പാ​മ്പ്

തൃ​ശൂ​ർ: പാ​മ്പു​ക​ടി​യേ​റ്റ് എ​ട്ടു​ വ​യ​സു​കാ​ര​ൻ മ​രി​ച്ച വീ​ട്ടി​ൽ നി​ന്ന് വീ​ണ്ടും പാ​മ്പി​നെ പി​ടി​കൂ​ടി. ആ​ല്‍​ജോ​യു​ടെ മൃ​ത​ദേ​ഹം കൊ​ണ്ടു​വ​ന്ന സ​മ​യ​ത്താ​ണ് ശം​ഖു​വ​ര​യ​ന്‍ ഇ​ന​ത്തി​ല്‍​പ്പെ​ട്ട പാ​മ്പി​ന്‍ കു​ഞ്ഞി​നെ ക​ണ്ട​ത്. നാ​ട്ടു​കാ​ര്‍ ഇ​തി​നെ ത​ല്ലി​ക്കൊ​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കോ​ടാ​ലി സ്വ​ദേ​ശി ഫി​ല്‍​ജോ​യു​ടെ മ​ക​ന്‍ ആ​ല്‍​ജോ പാ​മ്പ് ക​ടി​യേ​റ്റ് മ​രി​ച്ച​ത്. ആ​ൽ​ജോ മ​രി​ച്ച​ത് ശം​ഖു​വ​ര​യ​ന്‍റെ ക​ടി​യേ​റ്റാ​ണെ​ന്ന് തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ ന​ട​ത്തി​യ പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

പാ​മ്പു​ക​ടി​യേ​റ്റ ആ​ല്‍​ജോ​യു​ടെ സ​ഹോ​ദ​ര​ന്‍ അ​നോ​ജ് അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ല്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ തു​ട​രു​ക​യാ​ണ്. അ​മ്മ​യ്ക്കൊ​പ്പം ആ​ദ്യം കി​ട​പ്പു​മു​റി​യി​ൽ നി​ല​ത്തും പി​ന്നെ ക​ട്ടി​ലി​ലു​മാ​ണ് കു​ട്ടി​ക​ൾ കി​ട​ന്ന​ത്. പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ഇ​രു​വ​ർ​ക്കും വ​യ​റു​വേ​ദ​ന​യും ത​ള​ർ​ച്ച​യും അ​നു​ഭ​വ​പ്പെ​ട്ടു.

രാ​ത്രി ക​ഴി​ച്ച ഭ​ക്ഷ​ണ​ത്തി​ന്‍റെ പ്ര​ശ്ന​മാ​കാ​മെ​ന്നാ​ണ് മാ​താ​പി​താ​ക്ക​ൾ ആ​ദ്യം ക​രു​തി​യ​ത്. വാ​യി​ൽനി​ന്ന് നു​ര​യും പ​ത​യും വ​രാ​ൻ തു​ട​ങ്ങി​യ​തോ​ടെ ചാ​ല​ക്കു​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പാ​മ്പു​ക​ടി​യേ​റ്റി​ട്ടു​ണ്ടെ​ന്ന് അ​വി​ടു​ത്തെ ഡോ​ക്ട​റാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തി​നു മി​നി​റ്റു​ക​ൾ​ക്ക​കം ആ​ൽ​ജോ​യ്ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി. തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ട്ടി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ കു​ട്ടി​ക​ൾ കി​ട​ന്ന കിടക്കയിലെ ത​ല​യ​ണ​യു​ടെ അ​ടി​യി​ൽനിന്നു പാ​മ്പി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

National

പാ​മ്പ് കടിച്ചു; ഗം​ഗാ ന​ദി​യി​ൽ മു​ക്കി​വ​ച്ച​ത് മണിക്കൂറുകൾ, കൗ​മാ​ര​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം

അ​മ്രോ​ഹ: പാ​മ്പ് ക​ടി​യേ​റ്റ​തി​നെ തു​ട​ർ​ന്ന് മ​ന്ത്ര​വാ​ദി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം 12 മ​ണി​ക്കൂ​ർ ഗം​ഗാ ന​ദി​യി​ൽ മു​ക്കി​വ​ച്ച 13കാ​ര​ന് ദാ​രു​ണാ​ന്ത്യം. ഉ​ത്ത‍‍​ർ​പ്ര​ദേ​ശി​ലെ അ​മ്രോ​ഹ​യി​ലാ​ണ് സം​ഭ​വം. പാ​മ്പു​ക​ടി​യേ​റ്റ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​ന് പ​ക​രം കു​ടും​ബം മ​ന്ത്ര​വാ​ദി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

മ​ന്ത്ര​വാ​ദി​യു​ടെ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് കു​ടും​ബം കൗ​മാ​ര​ക്കാ​ര​നെ 12 മ​ണി​ക്കൂ​ർ നേ​രം മു​ള​വ​ടി​ക​ളി​ൽ കെ​ട്ടി ഗം​ഗാ​ന​ദി​യി​ൽ മു​ക്കി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഗം​ഗാ ന​ദി കു​ട്ടി​യെ സു​ഖ​പ്പെ​ടു​ത്തു​മെ​ന്നാ​യി​രു​ന്നു മ​ന്ത്ര​വാ​ദി കു​ടും​ബ​ത്തെ വി​ശ്വ​സി​പ്പി​ച്ച​ത്.

12 മ​ണി​ക്കൂ​റി​ന് ശേ​ഷം കു​ട്ടി അ​ന​ങ്ങാ​താ​യ​തോ​ടെ​യാ​ണ് വീ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​ത്. കു​ട്ടി മ​രി​ച്ചെ​ന്ന് വ്യ​ക്ത​മാ​യ​തി​ന് പി​ന്നാ​ലെ വീ​ട്ടു​കാ​ർ മൃ​ത​ദേ​ഹം ഗം​ഗാ ന​ദി​യി​ലേ​ക്ക് എ​റി​യാ​നും ശ്ര​മി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ‌.

കു​ട്ടി​യെ മു​ള​വ​ടി​ക​ളി​ൽ കെ​ട്ടി ന​ദി​യി​ൽ ഇ​ട്ടി​രി​ക്കു​ന്ന വീ​ഡി​യോ ഇ​തോ​ട​കം സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ വ​ലി​യ ച​ർ​ച്ച‍​യാ​യി​ട്ടു​ണ്ട്.

Kerala

ഡ്യൂ​ട്ടി​യി​ലി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് പാ​മ്പ് ക​ടി​യേ​റ്റു

തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​രി​ൽ ഡ്യൂ​ട്ടി​യി​ലി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സ്റ്റേ​ഷ​നു​ള്ളി​ൽ വ​ച്ച് പാ​മ്പ് ക​ടി​യേ​റ്റു. കി​ളി​മാ​നൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ര​ഞ്ജി​ത്തി​ന് ആ​ണ് പാ​മ്പ് ക​ടി​യേ​റ്റ​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 11.30 ഓ​ടെ​യാ​ണ് സം​ഭ​വം. സ്റ്റേ​ഷ​ന്‍റെ ഒ​ന്നാം നി​ല​യി​ല്‍ ജ​ന​ലി​നോ​ട് ചേ​ര്‍​ന്നു​ള്ള ഇ​രി​പ്പി​ട​ത്തി​ല്‍ ജോ​ലി ചെ​യ്തു​കൊ​ണ്ടി​രി​ക്കെ​യാ​ണ് കൈ​വി​ര​ലി​ല്‍ പാ​മ്പ് ക​ടി​യേ​റ്റ​ത്. ഉ​ട​ൻ​ത​ന്നെ ര​ഞ്ജി​ത്തി​നെ കേ​ശ​വ​പു​രം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ര​ഞ്ജി​ത് ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണെ​ന്ന് കി​ളി​മാ​നൂ​ർ പോ​ലീ​സ് അ​റി​യി​ച്ചു. പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം തൊ​ണ്ടി വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ കാ​ടു​പി​ടി​ച്ച നി​ല​യി​ലാ​ണ്.

പാ​മ്പ് ഇ​വി​ടെ നി​ന്ന് ജ​ന​ല്‍ വ​ഴി ക​യ​റി​യ​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം. എ​ന്നാ​ൽ ഏ​ത് പാ​മ്പാ​ണ് ക​ടി​ച്ച​തെ​ന്ന് ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

National

കടിച്ച പാന്പിനെ ജാക്കറ്റിലിട്ട് രോഗി ആശുപത്രിയിൽ


മ​​​​​ഥു​​​​​ര‍ (​​​​​ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശ്): ത​​​​​ന്നെ ക​​​​​ടി​​​​​ച്ച ഒ​​​​​ന്ന​​​​​ര​​​​​യ​​​​​ടി നീ​​​​​ള​​​​​മു​​​​​ള്ള പാ​​​​​ന്പി​​​​​നെ ജാ​​​​​ക്ക​​​​​റ്റി​​​​​ലി​​​​​ട്ട് മു​​​പ്പ​​​ത്തി​​​യൊ​​​ന്പ​​​തു​​​കാ​​​​​ര​​​​​ൻ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ ചി​​​​​കി​​​​​ത്സ​​​​​യ്ക്കെ​​​​​ത്തി. മ​​​​​ഥു​​​​​ര സ്വ​​​​​ദേ​​​​​ശി ദീ​​​​​പ​​​​​ക് ആ​​​​​ണ് ഇ​​​​​ന്ന​​​​​ലെ ഡോ​​​​​ക്ട​​​​​റെ കാ​​​​​ണി​​​​​ക്കാ​​​​​നാ​​​​​യി പാ​​​​​ന്പി​​​​​നെ ശ​​​​​രീ​​​​​ര​​​​​ത്ത് ഒ​​​​​ളി​​​​​പ്പി​​​​​ച്ച് എ​​​​​ത്തി​​​​​യ​​​​​ത്.

ക​​​​​ടി​​​​​ച്ച പാ​​​​​ന്പ് ഏ​​​​​താ​​​​​ണെ​​​​​ന്നു ഡോ​​​​​ക്ട​​​​​ർ ചോ​​​​​ദി​​​​​ക്കു​​​​​ന്ന​​​​​തും ഉ​​​​​ട​​​​​ൻ​​​​​ത​​​​​ന്നെ ജാ​​​​​ക്ക​​​​​റ്റി​​​​​ൽ​​​​​നി​​​​​ന്നു പാ​​​​​ന്പി​​​​​നെ പു​​​​​റ​​​​​ത്തെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തു​​​​​മാ​​​​​യ വീ​​​​​ഡി​​​​​യോ സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ വൈ​​​​​റ​​​​​ലാ​​​​​ണ്.

ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലെ​​​​​ത്തി​​​​​യ​​​​​വ​​​​​രു​​​​​ടെ ജീ​​​​​വ​​​​​ൻ അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ലാ​​​​​ക്കു​​​​​ന്ന പ്ര​​​​​വൃ​​​​​ത്തി അ​​​​​നു​​​​​വ​​​​​ദി​​​​​ക്കാ​​​​​നാ​​​​​വി​​​​​ല്ലെ​​​​​ന്നും പാ​​​​​ന്പു​​​​​മാ​​​​​യി മു​​​​​റി​​​​​ക്കു പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങ​​​​​ണ​​​​​മെ​​​​​ന്ന് ചീ​​​​​ഫ് മെ​​​​​ഡി​​​​​ക്ക​​​​​ൽ ഓ​​​​​ഫീ​​​​​സ​​​​​റും ഡോ​​​​​ക്ട​​​​​റും ദീ​​​​​പ​​​​​കി​​​​​നോ​​​​​ട് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു. പി​​​​​ന്നീ​​​​​ട് പോ​​​​​ലീ​​​​​സി​​​​​നെ വി​​​​​ളി​​​​​ച്ചു​​​​​വ​​​​​രു​​​​​ത്തി പാ​​​​​ന്പി​​​​​നെ ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​ത്തി.

അ​​​​​തേ​​​​​സ​​​​​മ​​​​​യം, ക​​​​​ടി​​​​​ച്ച പാ​​​​​ന്പി​​​​​നെ ദീ​​​​​പ​​​​​ക് വ​​​​​ള​​​​​ർ​​​​​ത്തു​​​​​ന്ന​​​​​താ​​​​​ണോ എ​​​​​ന്നു സം​​​​​ശ​​​​​യി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യും ഇ​​​​​തേ​​​​​ക്കു​​​​​റി​​​​​ച്ച് അ​​​​​ന്വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തി​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും പോ​​​​​ലീ​​​​​സ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ പ​​​​​റ​​​​​ഞ്ഞു.

Kerala

മ​ല​പ്പു​റ​ത്ത് പാ​മ്പ് ക​ടി​യേ​റ്റ് മൂ​ന്ന് വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം  

മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന് പാ​മ്പ് ക​ടി​യേ​റ്റ് മൂ​ന്ന് വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. പൂ​ക്ക​ള​ത്തൂ​ർ സ്വ​ദേ​ശി ശ്രീ​ജേ​ഷി​ന്‍റെ മ​ക​ൻ അ​ർ​ജു​ൻ(3) ആ​ണ് മ​രി​ച്ച​ത്. വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് കു​ട്ടി​ക്ക് പാ​മ്പ് ക​ടി​യേ​റ്റ​ത്.

ഉ​ട​ൻ​ത​ന്നെ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൂ​ർ​ഖ​ൻ പാ​മ്പി​ന്‍റെ ക​ടി​യേ​റ്റ​താ​യാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

District News

പാ​മ്പു​ക​ടി​യേ​റ്റ് റ​ബ​ർ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി മ​രി​ച്ചു

ശ്രീ​ക​ണ്ഠ​പു​രം: പാ​മ്പു​ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന റ​ബ​ർ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി മ​രി​ച്ചു. ചു​ഴ​ലി പൊ​ള്ള​യാ​ട്ടെ കെ.​പി. മു​ഹ​മ്മ​ദ് കു​ഞ്ഞി​യാ​ണ് (65) മ​രി​ച്ച​ത്.

ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ര​ണ്ടാ​ഴ്ച​യാ​യി വെ​ന്‍റി​ലേ​റ്റ​റി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ മു​ഹ​മ്മ​ദ് കു​ഞ്ഞി​ക്ക് ജോ​ലി​ക്കി​ടെ അ​ണ​ലി​യു​ടെ ക​ടി​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​തി​നാ​യി ര​ണ്ട് കൈ​ക​ളും ര​ണ്ട് കാ​ലു​ക​ളും മു​റി​ച്ചു​മാ​റ്റി​യി​രു​ന്നു. ചി​കി​ത്സാ ചെ​ല​വി​നാ​യി ക​മ്മി​റ്റി​ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

ഭാ​ര്യ: ഹാ​വ്വ​മ്മ. മ​ക്ക​ൾ: സു​മ​യ്യ, സ​മീ​റ, സ​മീ​ർ.

Latest News

Corehub Up